ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസിനെ മർദിച്ച കേസിൽ ഡിവൈ.എസ്.പി അടക്കം പൊലീസ് ഉദ്യോഗസ്ഥരെ കോടതി കുറ്റമുക്തരാക്കി. 2014 ഏപ്രില്‍ 26ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയുടെ അമ്പു തിരുനാള്‍ പ്രദക്ഷിണം തടയാന്‍ ശ്രമിച്ച ഹരിദാസിനെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.എ. വര്‍ഗീസ്, ഇരിങ്ങാലക്കുട എസ്.ഐ എം.ജെ. ജിജോ, കൊടുങ്ങല്ലൂര്‍ സി.ഐ കെ.ജെ. പീറ്റര്‍ എന്നിവര്‍ മര്‍ദിച്ചതായാണ് കേസ്. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് കുറ്റമുക്തരാക്കിയുള്ള വിധി പുറപ്പെടുവിച്ചത്. അഡ്വ. ജോബി എ. പുളിക്കന്‍, അഡ്വ. കെ.എം. മൈഥിലി എന്നിവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായി.
മർദന സംഭവത്തിന് ശേഷം ഇരിങ്ങാലക്കുട എസ്.ഐ ആയിരുന്ന എം.ജെ. ജിജോയുടെ അതിരപ്പിള്ളിയിലെ വീട് ആക്രമിച്ച് ബൈക്ക് കത്തിക്കുകയും ഡിവൈ.എസ്.പി പി.എ. വര്‍ഗീസിന്റെ വീട് ആക്രമിക്കുമെന്ന് ഭീഷണിയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.