2020ലെ ​ഉ​രു​ൾ​പൊ​ട്ട​ൽ; വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഇ​നി​യും വീ​ടാ​യി​ല്ല

മേ​പ്പാ​ടി: 2020 ആ​ഗ​സ്റ്റ് ഏ​ഴി​ന് മേ​പ്പാ​ടി മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​മാ​യ കു​ടും​ബ​ത്തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും വീ​ടാ​യി​ല്ല. പു​ഞ്ചി​രി​മ​ട്ട​ത്തെ അ​ഞ്ചു സെ​ന്റ് സ്ഥ​ല​വും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് നി​ർ​മി​ച്ച വീ​ടും ത​ക​ർ​ന്ന​തി​ന്റെ ആ​ഘാ​ത​ത്തി​ലാ​ണ് മു​ണ്ട​ക്കൈ സ്വ​ദേ​ശി മു​ട​ക്ക​യി​ൽ സു​കു​മാ​ര​ന്റെ കു​ടും​ബം.

താ​മ​സി​ക്കാ​ൻ വീ​ട് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​പ്പു​റ​വും വാ​ട​ക വീ​ട്ടി​ലാ​ണി​വ​ർ ക​ഴി​യു​ന്ന​ത്. 2019 ആ​ഗ​സ്റ്റ് എ​ട്ടി​നാ​യി​രു​ന്നു പു​ത്തു​മ​ല ഉ​രു​ൾ ദു​ര​ന്തം. അ​തു​ക​ഴി​ഞ്ഞ് കൃ​ത്യം ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​ന്റെ ത​ലേ ദി​വ​സം അ​താ​യ​ത് 2020 ആ​ഗ​സ്റ്റ് ഏ​ഴി​ന് മു​ണ്ട​ക്കൈ മ​ല​മു​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. പു​ഞ്ചി​രി മ​ട്ട​ത്തെ മു​ട​ക്കാ​യി​ൽ സു​കു​മാ​ര​ന്റെ​ത​ട​ക്കം മൂ​ന്നു വീ​ടു​ക​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പു​ഞ്ചി​രി​മ​ട്ട​ത്തെ ഒ​രു പാ​ല​വും അ​ന്ന് ത​ക​ർ​ന്നി​രു​ന്നു.

മേ​പ്പാ​ടി മു​ക്കി​ൽ​പ്പീ​ടി​ക​യി​ലെ 7 സെ​ൻ്റ് സ്ഥ​ല​ത്ത് നി​ർ​മ്മി​ച്ച വീ​ടി​ന്റെ ത​റ​യ്ക്കു മു​ന്നി​ൽ സു​കു​മാ​ര​ൻ

കേ​ര​ള ബാ​ങ്ക് ചൂ​ര​ൽ​മ​ല ശാ​ഖ​യി​ൽ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത് സു​കു​മാ​ര​ൻ നി​ർ​മി​ച്ച അ​ഞ്ചു സെ​ന്റി​ലെ വീ​ടാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​ത്. ഇ​തോ​ടെ രോ​ഗി​യാ​യ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. കോ​ട്ട​വ​യ​ലി​ലെ വാ​ട​ക വീ​ട്ടി​ലാ​യി പി​ന്നീ​ട് താ​മ​സം. മാ​സം 5000 രൂ​പ​യാ​ണ് വാ​ട​ക.

ഭാ​ര്യ​യു​ടെ ചി​കി​ത്സ, കു​ട്ടി​ക​ളു​ടെ പ​ഠ​നം, വീ​ട്ടു​ചെ​ല​വു​ക​ൾ, വാ​ട​ക എ​ല്ലാം ചേ​ർ​ന്ന് മാ​സം തോ​റും വ​ലി​യ സം​ഖ്യ ചെ​ല​വ് വ​രു​ന്നു​ണ്ട്. ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വ് കൂ​ടി വ​രു​ന്ന​തോ​ടെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സു​കു​മാ​ര​ന്റെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്.

പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ച മു​ക്കി​ൽ​പ്പീ​ടി​ക​യി​ൽ സു​കു​മാ​ര​ന്റെ കു​ടും​ബ​ത്തി​ന് ഏ​ഴു സെൻറ് സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന 10 ല​ക്ഷ​ത്തി​ൽ സ്ഥ​ല​ത്തി​നു​ള്ള 6 ല​ക്ഷം ക​ഴി​ച്ചാ​ൽ ബാ​ക്കി 4 ല​ക്ഷം രൂ​പ​യാ​ണു​ള്ള​ത്. ഇ​തി​ന് വീ​ട് നി​ർ​മി​ക്കാ​നാ​കി​ല്ല.

സ്പോ​ൺ​സ​ർ​മാ​രാ​ണ് അ​വി​ടെ നാ​ലു ല​ക്ഷ​ത്തി​ന് പു​റ​ത്തു​വ​രു​ന്ന ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ത്ത് എ​ല്ലാ വീ​ടു​ക​ളും നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ സു​കു​മാ​ര​ന് ഒ​രു സ്പോ​ൺ​സ​റെ ല​ഭി​ച്ചി​ല്ല. അ​തി​നാ​ൽ വീ​ട് നി​ർ​മാ​ണം ത​റ​യി​ലൊ​തു​ങ്ങി. ദു​ര​ന്ത​ത്തി​നി​ര​യാ​യ മ​റ്റു പ​ല​ർ​ക്കും വീ​ടു​ക​ൾ നി​ർ​മി​ച്ചു കൊ​ടു​ക്കാ​ൻ സ്പോ​ൺ​സ​ർ​മാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ടു​വ​ന്ന​പ്പോ​ഴും ത​ന്നെ സ​ഹാ​യി​ക്കാ​ൻ ആ​രും വ​ന്നി​ല്ലെ​ന്ന് വി​ഷ​മ​ത്തോ​ടെ സു​കു​മാ​ര​ൻ പ​റ​യു​ന്നു.

Tags:    
News Summary - 2020 landslide; Family that lost their home still has no home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.