മാവേലിക്കര മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എം.മുരളി അന്തരിച്ചു

ആലപ്പുഴ: മാവേലിക്കര മുൻ.എം.എൽ.എയും കോൺഗ്രസ് നേതാവുമായ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1991 മുതൽ 2006 വരെ തുടർച്ചയായി നാല് തവണ മാവേലിക്കരയിൽ നിന്ന് നിയമസഭയിലെത്തിയ എം.മുരളി പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.സി.സി അംഗമാണ്.

1972 മുതൽ 77 വരെ കെ.എസ്.യു ആലപ്പുഴ ജില്ല പ്രസിഡന്റായിരുന്നു. 1982 മുതൽ ഏഴുവർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്.രമാദേവിയാണ് ഭാര്യ.

Tags:    
News Summary - Former Mavelikkara MLA M. Murali passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.