ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പൂട്ടിടുമെന്ന് ജില്ലാ ഭരണകൂടം. സുരക്ഷിതമായ ഭൂമിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സർവെ നടത്തി കണ്ടുപിടിച്ചായിരിക്കും നടപടിയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.ഫെബ്രുവരി 14ന് നടപടി ആരംഭിക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ പ്രക്രിയ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ നവംബർ 28ന് ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തെതുടർന്നാണ് നടപടി കർശനമാക്കാനുള്ള തീരുമാനത്തിലെത്തിയത്. ആനച്ചാലിലെ സംഭവത്തിനു ശേഷം നടത്തിയ പരിശോധനയിൽ ആവശ്യമായ അനുമതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.