പ്രവൃത്തിദിനം അഞ്ചാക്കൽ: സർവിസ്​ സംഘടന യോഗം നാളെ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്​​ച​യി​ൽ അ​ഞ്ചാ​യി ചു​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​വി​സ്​ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ​ഡോ. ​എ. ജ​യ​തി​ല​കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യാ​ണ്​ യോ​ഗം ചേ​രു​ക. എ​ല്ലാ അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഓ​രോ പ്ര​തി​നി​ധി​ക​ളാ​ണ് പ​​ങ്കെ​ടു​ക്കു​ക. ഇ​തി​ന് ക​ഴി​യാ​ത്ത​വ​ർ​ക്ക്​ സം​ഘ​ട​ന​യു​ടെ ലെ​റ്റ​ർ​പാ​ഡി​ൽ വി​ശ​ദാം​ശ​ങ്ങ​ളെ​ഴു​തി ന​ൽ​കാം.

ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ​യും ചു​വ​ടു​പി​ടി​ച്ച്,​ ഓ​ഫി​സു​ക​ൾ​ക്ക്​ നി​ല​വി​ലു​ള്ള ഞാ​യ​റി​നു​പു​റ​മെ ശ​നി കൂ​ടി അ​വ​ധി ന​ൽ​കു​ന്ന​താ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഏ​ഴ്​ മ​ണി​ക്കൂ​റാ​ണ്​ നി​ല​വി​ൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം. ന​ഗ​ര​ങ്ങ​ളി​ൽ 10.15 മു​ത​ൽ വൈ​കീ​ട്ട്​ 5.15 വ​രെ​യും മ​റ്റി​ട​ങ്ങ​ളി​ൽ 10 മു​ത​ൽ അ​ഞ്ചു​വ​രെ​യും. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി പ്ര​വൃ​ത്തി സ​മ​യം ഒ​ന്ന​ര മ​ണി​ക്കൂ​ർ ദീ​ർ​ഘി​പ്പി​ച്ചാ​ൽ ആ​ഴ്ച​യി​ൽ ഏ​ഴ​ര മ​ണി​ക്കൂ​ർ ല​ഭി​ക്കും. ശ​നി​യാ​ഴ്ച​യി​ലെ അ​വ​ധി​ക്ക്​ പ​ക​ര​മാ​യി ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​പ്പോ​ൾ നി​വ​ലി​ൽ 10.15ന്​ ​തു​ട​ങ്ങു​ന്ന ഓ​ഫി​സു​ക​ൾ 9.15നോ 9.30​നോ ആ​രം​ഭി​ക്ക​ണം. വൈ​കീ​ട്ട്​ 5.15 എ​ന്ന​ത്​ 5.30 അ​ല്ലെ​ങ്കി​ൽ 5.45 ആ​ക്കി മാ​റ്റേ​ണ്ടി​വ​രും.

ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​നാ​കു​ന്ന സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി നേ​ര​ത്തെ​യും പ്ര​വൃ​ത്തി ദി​നം കു​റ​ക്കു​ന്ന​ത്​ ച​ർ​ച്ച​യി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടാം ശ​നി​ക്കൊ​പ്പം നാ​ലാം ശ​നി​യും അ​വ​ധി​യാ​ക്കു​ന്ന​താ​യി​രു​ന്നു ആ​ലോ​ച​ന. ജീ​വ​ന​ക്കാ​രു​ടെ കാ​ഷ്വ​ൽ അ​വ​ധി​ കു​റ​യു​മെ​ന്ന സ്ഥി​തി​വ​ന്ന​തോ​ടെ സ​ർ​വി​സ്​ സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തി. ഇ​തോ​ടെ ച​ർ​ച്ച വ​ഴി​മു​ട്ടി. പി​ന്നാ​ലെ​യാ​ണ്​ പ്ര​വൃ​ത്തി ദി​നം അ​ഞ്ചാ​ക്കു​ന്ന ആ​ലോ​ച​ന ആ​രം​ഭി​ച്ച​ത്. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം, ഓ​ഫി​സ്​ ചെ​ല​വു​ക​ൾ, വൈ​ദ്യു​തി ഉ​പ​യോ​ഗം, വെ​ള്ളം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക ലാ​ഭ​മാ​ണ്​ പ​രി​ഷ്കാ​ര​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - five working day: Service organization meeting tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.