സർപ്പ പദ്ധതി; പാമ്പുകടി മരണങ്ങളിൽ ഗണ്യമായ കുറവെന്ന് വനംവകുപ്പ്

മ​ല​പ്പു​റം: ‘സ​ർ​പ്പ’ പ​ദ്ധ​തി​യി​ലൂ​ടെ പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​ന്ന​താ​യി വ​നം​വ​കു​പ്പ്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ടം കു​റ​ക്കാ​നും പാ​മ്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യി പി​ടി​കൂ​ടി അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റാ​നും വ​നം​വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് സ​ർ​പ്പ (സ്നേ​ക്ക് അ​വേ​ർ​നെ​സ് റെ​സ്ക്യൂ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ആ​പ്പ്).

ഒ​രു മൊ​ബൈ​ൽ ആ​പ്പ് വ​ഴി പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​നേ​ക്ക് റെ​സ്ക്യു​വ​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി 2020 ആ​ഗ​സ്റ്റി​ലാ​ണ് വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ച​ത്. 2018-19ൽ ​സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റു 123 ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. 2024-25ൽ 34 ​മ​ര​ണം എ​ന്ന നി​ര​ക്കി​ലേ​ക്ക് കു​റ​ക്കാ​ൻ (72 ശ​ത​മാ​നം കു​റ​വ്) സാ​ധി​ച്ച​താ​യി വ​നം​വ​കു​പ്പ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 23,779 പാ​മ്പു​ക​ളെ വ​ള​ന്റി​യ​ർ​മാ​ർ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.

അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് ഒ​രു ജീ​വ​ൻ പോ​ലും ന​ഷ്ട​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി, ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ‘പാ​മ്പു​വി​ഷ​ബാ​ധ ജീ​വ​ഹാ​നി ര​ഹി​ത കേ​ര​ളം’ എ​ന്ന പ​ദ്ധ​തി​ക്ക്കൂ​ടി വ​നം​വ​കു​പ്പ് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ ചി​കി​ത്സ, ബോ​ധ​വ​ത്ക​ര​ണം, പാ​മ്പു​പി​ടു​ത്ത​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം, പാ​മ്പു​ക​ടി​ക്കു​ള്ള മ​രു​ന്ന്‌ (ആ​ന്റി​വെ​നം) ഉ​ൽ​പാ​ദ​നം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.

വ​ന​ത്തി​നു​ള്ളി​ൽ​വെ​ച്ച് പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് വ​ന​വ​കു​പ്പ് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്നു​ണ്ട്. വ​ന​ത്തി​ന് പു​റ​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ സ​ഹാ​യം ര​ണ്ടു​ല​ക്ഷ​ത്തി​ൽ​നി​ന്ന് നാ​ലു ല​ക്ഷ​മാ​ക്കി.

നി​ല​വി​ൽ പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കൃ​ഷി​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും അ​ടി​ക്കാ​ട് നീ​ക്കം ചെ​യ്യു​ന്ന​തു​പോ​ലു​ള്ള തൊ​ഴി​ലു​റ​പ്പ് പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​മാ​ണ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​മ്പു​ക​ടി​യെ പ്ര​തി​രോ​ധി​ക്കു​ന്ന ഗം​ബൂ​ട്ട്, സേ​ഫ്റ്റി ഗ്ലൗ​സ്, നീ​ള​മു​ള്ള ക​ത്തി മു​ത​ലാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Sarpa Project; Forest Department reports significant reduction in snakebite deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.