ഓപറേഷൻ സ്​പോട്ട്​ ട്രാപ്പിൽ കുടുങ്ങിയത്​ 62 ഉദ്യോഗസ്ഥർ

തൊ​ടു​പു​ഴ: അ​ഴി​മ​തി​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ ന​ട​ത്തു​ന്ന ഓ​പ​റേ​ഷ​ൻ സ്​​പോ​ട്ട്​ ട്രാ​പ്പി​ലൂ​​ടെ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​ടു​ങ്ങി​യ​ത്​​​ 62 ഉ​ദ്യോ​ഗ​സ്ഥ​ർ. പി​ടി​യി​ലാ​യ​വ​രി​ല​ധി​ക​വും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. 20 പേ​ർ. ത​ദ്ദേ​ശം (13), പൊ​ലീ​സ് (ആ​റ്), പൊ​തു​മ​രാ​മ​ത്ത് (മൂ​ന്ന്), വ​നം(​ര​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് പി​ന്നാ​ലെ വ​രു​ന്ന വ​കു​പ്പു​ക​ൾ.

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​നം, കൈ​ക്കൂ​ലി, ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി അ​ഴി​മ​തി നി​രോ​ധ വ​കു​പ്പ്​ പ്ര​കാ​രം 1564 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ 734 വി​ജി​ല​ൻ​സ്​ കേ​സു​ക​ൾ നാ​ല്​ വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ്​ ന​ട​ത്തി വ​രു​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ റോ​യ​ൽ​റ്റി, പെ​നാ​ൽ​റ്റി, നി​കു​തി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ 13.72 കോ​ടി രൂ​പ​യാ​ണ്​ ഈ​ടാ​ക്കി​യ​ത്​. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ​ നി​ര​ന്ത​രം അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ത്തു​ന്ന 700 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക വി​ജി​ല​ന്‍സ് ത​യാ​റാ​ക്കി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്​.

എ​ല്ലാ ഓ​ഫി​സു​ക​ളി​ലും വി​വ​ര​ദാ​താ​ക്ക​ളു​ടെ ശൃം​ഖ​ല വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. രേ​ഖ​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും അ​ന്വേ​ഷ​ണം ഡി​ജി​റ്റൈ​സ്​ ചെ​യ്യാ​നു​മാ​യി വി​ജി​ല​ൻ​സ്​ കോ​ട​തി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വെ​ബ്​ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി. ഇ​തി​ലൂ​ടെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​ട്രേ​ഷ​ൻ മു​ത​ൽ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം​ ന​ൽ​കു​ന്ന​ത്​ വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​മെ​ന്ന്​ വി​ജി​ല​ൻ​സ്​ വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - 62 officials caught in Operation Spot Trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.