റംസിയുടെ ആത്മഹത്യ: പ്രതിയെ കസ്​റ്റഡിയിൽ വാങ്ങിയ പൊലീസുകാർക്ക് കോവിഡ്

കൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന് യുവാവ് പിന്മാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയെ കസ്​റ്റഡിയിൽ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. ഇതിനെത്തുടർന്ന് പ്രതിയെ ജയിലിലേക്ക് തിരിച്ചയച്ചു.

കൊട്ടിയം കൊട്ടുമ്പുറത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ സ്വദേശി ഹാരീഷിനെ ചോദ്യംചെയ്യാനും തെളിവെടുക്കാനും നാലുദിവസം മുമ്പാണ് പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയത്.

സ്​റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐക്കും സീനിയർ സിവിൽ പൊലീസ് ഓഫിസർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവം നേര​േത്ത പരിശോധനക്ക് എടുത്തിരുന്നു.

ബംഗളൂരൂ, മൂന്നാർ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിയുമായി തെളിവെടുക്കാനിരിക്കെയാണ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പ്രതിക്കും ക്വാറൻറീനിൽ പോകേണ്ടി വരും. ഹാരീഷിെൻറ മാതാവും സഹോദരനും സഹോദരഭാര്യയായ സീരിയൽ നടിയും നൽകിയ ജാമ്യാപേക്ഷ 23ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

Tags:    
News Summary - police officers taken custody of harish ramsi case accused covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.