തിരുവനന്തപുരം: ഹൈകോടതി ഉത്തരവ് പ്രകാരം നടന്ന തിരുവനന്തപുരം പൊലീസ് സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡ ി.എഫ് അനുകൂല പാനലിന് തകർപ്പൻ ജയം. മുഴുവൻ സീറ്റും വിജയിച്ചാണ് യു.ഡി.എഫ് അനുകൂലികൾ ഭരണം തിരിച്ചുപിടിച്ചത്. ഭ രണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി കേരള പൊലീസ ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആർ. അജിത്തിെൻറ നേതൃത്വത്തിലെ പാനൽ 11 സീറ്റിലും വിജയിച്ചു. ആകെ പോൾ ചെയ്ത 4100 വോട്ടിെൻറ 60 ശതമാനത്തിലേറെ വോട്ടുകൾ യു.ഡി.എഫ് അനുകൂല പാനലിന് ലഭിച്ചു.
പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു ഉൾപ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവൻ പേരും പരാജയപ്പെട്ടു. 2421 വോട്ട് നേടി വിജയിച്ച ജി.ആർ. അജിത്തിനെ പ്രസിഡൻറായും ആർ.ജി. ഹരിലാലിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബൈജുവിന് 1485 േവാട്ട് നേടാനേ സാധിച്ചുള്ളൂ. ജി.ആർ. അജിത്ത്, അനീഷ്.ജി, വിധുകുമാർ, ശോഭൻ പ്രസാദ് വി.പി, ഷാനവാസ്. ടി.എസ്, ഹരിലാൽ. ആർ.ജി, രഞ്ജിത്ത്.ജി.ആർ, മിനിമോൾ എസ്.എം, ഷീജ ദാസ്.ഡി.എൽ, ഷെർളി.ആർ, സുരേഷ് കുമാർ.പി എന്നിവരാണ് സഹകരണസംഘം ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫ് അനുകൂലികൾ ഭരണം നടത്തിവന്ന തിരുവനന്തപുരം പൊലീസ് സഹകരണസംഘം ഭരണസമിതിയെ അഴിമതി ആരോപണം ഉന്നയിച്ച് 2017 ഡിസംബറിലാണ് സഹകരണവകുപ്പ് പിരിച്ചുവിട്ട് പകരം അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് ഭരണസമിതി ഹൈകോടതിയെ സമീപിച്ചു. എന്നാൽ, സഹകരണസംഘം തെരഞ്ഞെടുപ്പ് നടത്തുന്നത് അക്രമത്തിനുൾപ്പെടെ കാരണമാകുമെന്നുള്ള റിപ്പോർട്ട് സിറ്റി പൊലീസ് കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ചു. എന്നാൽ, ഇൗ റിപ്പോർട്ട് ഹൈകോടതിയുടെ വിമർശനത്തിനും കാരണമായിരുന്നു. തുടർന്നാണ് ഇൗമാസം 27ന് തെരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി ഡി.ജി.പിയോട് നിർദേശിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ തിരിച്ചറിയൽ കാർഡ് വിതരണം ആരംഭിച്ചെങ്കിലും അതും സംഘർഷത്തിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജി.ആർ. അജിത്ത് ഉൾപ്പെടെ ഇരുവിഭാഗങ്ങളിലെയും 14 പൊലീസുകാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.