ബൈക്ക് ഇടിച്ച് പരിക്കേറ്റ കായംകുളം ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ അമീർ ഖാൻ കായംകുളം ഗവ. ആശുപത്രിയിൽ

വാഹന പരിശോധനക്കിടെ പൊലീസുകാരന് ബൈക്കിടിച്ച് പരിക്ക്

കായംകുളം: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ബൈക്ക് ഇടിച്ച് പരിക്കേറ്റു. കായംകുളം ട്രാഫിക് സ്റ്റേഷഷനിലെ എ.എസ്.ഐ അമീർ ഖാനാണ് (47) പരിക്കേറ്റത്.

ബുധനാഴ്ച വൈകീട്ട് 4.30 ഓടെ മുരുക്കുംമൂട് ജങ്ഷന് സമീപമായിരുന്നു സംഭവം. മൂന്ന് പേരെ കയറ്റിയ ബൈക്കിന് കൈ കാണിച്ചെങ്കിലും ഇവർ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

ഇതിനിടെ പിന്നാലെ വന്ന ബൈക്ക് അപ്രതീക്ഷിതമായി അമീർ ഖാനെ ഇടിക്കുകയായിരുന്നു. തോളെല്ലിനും തലക്കും പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Police ASI injured during vehicle check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.