നഴ്​സിങ്ങ്​ റിക്രൂട്ട്​മെൻറ്​ കേസ്​: ഉതുപ്പ്​ വർഗീസ്​ അറസ്​റ്റിൽ

കൊച്ചി: നഴ്സിങ്ങ് റിക്രൂട്ട്മ​െൻറ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ. ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റിലായത്. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയതായിരുന്നു വർഗീസ്. സി.ബി.െഎയുടെ ലുക്ക്ഒൗട്ട് നോട്ടീസിനെ തുടർന്ന് എമിഗ്രേഷൻ അധികൃതരാണ് ഉതുപ്പ് വർഗീസിനെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

കുവൈത്തിലേക്കുള്ള നഴ്സിങ്ങ് റിക്രൂട്ട്മ​െൻറിൽ കോടികളുടെ അഴിമതി നടത്തിയെന്നാണ് ഉതുപ്പിനെതിരെയുള്ള കേസ്. അൽ സറാഫ മാൻപവർ കൺസൾറ്റന്റ്സ് ആൻഡ് ട്രാവൽസ് കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനാണു ഉതുപ്പ് വർഗീസ്. 19,500 രൂപ ഫീസ് വാങ്ങി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കരാർ നേടിയ ഉതുപ്പ് ഉദ്യോഗാർഥികളിൽ നിന്നു 19.50 ലക്ഷം രൂപ ഇടാക്കിയിരുന്നു. ഇങ്ങനെ കൈവശപ്പെടുത്തിയ 300 കോടി രൂപ ഹവാലയായി ദുബായിലേക്കു കടത്തിയ കേസും  നിലവിലുണ്ട്.

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്. രണ്ട് വർഷത്തിലേറെയായി വിദേശത്താണ് ഉതുപ്പ് വർഗീസ്.
Tags:    
News Summary - police arrest the thupp varghees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.