Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. എരുമേലി സ്വദേശി റിജോ രാജു (27) വിനെയാണ് ചങ്ങനാശ്ശേരി സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമ ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക കേസിലെ അതിജീവിതക്ക് നൽകണം. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എരുമേലി സി.ഐ അനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. വിചാരണ സമയത്ത് പ്രതി കോടതിയിൽ ഹാജരാകാതെ രക്ഷപ്പെട്ടിരുന്നു.
എരുമേലി സി.ഐ ഇ.ഡി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.