Posted On
date_range Updated On
date_range അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ വഖഫ് സംരക്ഷണ റാലിയിൽ നുഴഞ്ഞുകയറിയവരാണെന്ന് പി.എം.എ സലാം
വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ ലീഗ് യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഉപസമിതി നിർദേശങ്ങളിലെ തുടർനടപടികൾ വിലയിരുത്തും. സമസ്ത-ലീഗ് ബന്ധം ശക്തമാണെന്നും സലാം പറഞ്ഞു.
വഖഫ് നിയമന വിഷയത്തിൽ തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മലപ്പുറത്ത് യോഗം നടക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ലീഗിനെതിരായുള്ള നിരന്തര വിമർശനവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.