ഓഖി ദുരിത ബാധിതരെ സന്ദർശിക്കാൻ പ്രധാനമന്ത്രി കേരളത്തിലെത്തും

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രധാനമന്ത്രി കേരളത്തിലുണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തിങ്കഴാഴ്ച കോഴിക്കോട് എത്തുന്ന മോദി ഇവിടെ നിന്നും ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപിൽ നിന്നും  ചൊവ്വാഴ്ച തിരുവന്തപുരത്തും അവിടെ നിന്നും കന്യാകുമാരിയിലേക്ക് തിരിക്കും.

സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ സമയക്രമത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല.

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി ഓഖി ദുരിത ബാധിതരെ സന്ദർശിക്കാനെത്തണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. പ്രധാനമന്ത്രി എത്താതിനെതിരെ പലരും പ്രതിഷേധം ഉയർത്തുകയും ചെയ്തു. മോദിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയുന്ന ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്.

Tags:    
News Summary - Pm Modi will visit kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.