എംപാനൽ കണ്ടക്​ടർമാരുടെ ഹരജി ഇന്ന്​ ഹൈകോടതിയിൽ

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ എംപാനൽ കണ്ടക്ടർമാരെ ഓഴിവാക്കുന്നതുമായി ബന്ധപ്പെട്ട അപ്പീൽ ഹരജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന കർശന നിർദേശം നൽകിയ സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സി സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കും. എംഡിയോട് സത്യവാങ്മൂലമായി വിശദാംശങ്ങൾ അറിയിക്കാനാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. കോടതി ഉത്തരവോടെ 4071 എംപാനൽ കണ്ടക്ടർമാരെയാണ് ഒഴിവാക്കിയത്​.

Tags:    
News Summary - Plea by Mpanal Conductors - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.