കൊച്ചി: ആഗോള നിക്ഷേപകസംഗമത്തിൽ ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. 138 പദ്ധതി നിർദേശ ങ്ങളാണ് സംഗമത്തിലുണ്ടായത്. 32,008 കോടി രൂപയുടെ നിക്ഷേപങ്ങൾക്കുപുറമേ കേരള ഇൻഫ്രാസ്ട ്രക്ചർ ഫണ്ട് മാനേജ്മെൻറ് ലിമിറ്റഡ് ആറ് പദ്ധതികളിലായി 8110 കോടിയും നിക്ഷേപിക്കും. ഇതിന ുപുറമേ അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ലോജിസ്റ്റിക്സ് പാർക്കിനായി 66,900 കോടി രൂ പയും നിക്ഷേപിക്കും. ഇങ്ങനെ 98,708 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൊച്ചിയിൽ രണ്ടുദിവസമായി നടന്ന ‘അസെൻഡ്-2020’ ആഗോള നിക്ഷേപക സംഗമത്തിെൻറ സമാപനം ഉ ദ്ഘാടനം ചെയ്യവെ, മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.
സംഗമത ്തിൽ പങ്കെടുപ്പിക്കാൻ കഴിയാതെ പോയവരെ നേരിട്ടുകണ്ട് നിക്ഷേപം അഭ്യർഥിക്കും. ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവെൻറ നേതൃത്വത്തിൽ ഇവരെ കാണും. ഇവരിൽനിന്ന് സമാഹരിക്കാൻ കഴിയുന്ന നിക്ഷേപം കൂടി കണക്കിലെടുത്താണ് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം കണക്കാക്കുന്നത്.
നിക്ഷേപകരുടെ ആശങ്ക കണക്കിലെടുത്താണ് വ്യാവസായിക സൗഹൃദാന്തരീഷം മെച്ചപ്പെടുത്താൻ നിയമനിർമാണവും ചട്ടഭേദഗതികളും നിലവിൽ വന്നത്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന പ്രചാരണം ശരിയല്ല. ഈ സംഗമത്തിെൻറ സന്ദേശം ലോകം മുഴുവൻ എത്തിക്കേണ്ടത് നിക്ഷേപകരാണ്.
നിക്ഷേപം നടത്തുന്നവർക്ക് സർക്കാറിെൻറ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ സമീപിക്കാം. വില്ലേജ് ഓഫിസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ സൗഹാർദപരമായ സമീപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകർക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും പങ്കെടുക്കും –മുഖ്യമന്ത്രി പറഞ്ഞു.
ഒഡിഷ ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി തുഷാർ ഗാന്ധി ബെഹ്റ വിശിഷ്ടാതിഥിയായിരുന്നു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.പി.എം.ജി ചെയർമാൻ അരുൺകുമാർ, ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടർ കെ. ബിജു എന്നിവർ പങ്കെടുത്തു.
റീ ബിൽഡ് കേരള: അഭിപ്രായങ്ങൾ പങ്കുെവച്ച് വ്യവസായികൾ കൊച്ചി: റീ ബിൽഡ് കേരളയിൽ സംസ്ഥാനം സ്വീകരിക്കേണ്ട മാതൃകകൾ ചൂണ്ടിക്കാട്ടി വ്യവസായരംഗത്തെ പ്രമുഖർ. അസെൻഡ് -2020 ആഗോള നിക്ഷേപക സംഗമവേദിയിലാണ് ചർച്ചകൾ നടന്നത്. വിവിധ വ്യവസായ സംഘടനാ പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുെവച്ചു. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു വിഷയാവതരണം നടത്തി. പ്രളയ സമയങ്ങളിൽ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സമയോചിതമായി ഇടപെടാൻ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കഴിഞ്ഞതായി പ്രസിഡൻറ് മൊയ്തീൻ കുട്ടി പറഞ്ഞു.
ആയുർവേദ ചെടികൾ െവച്ചുപിടിപ്പിക്കേണ്ടതും മരുന്ന് വ്യവസായത്തിൽ ഇവയുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുമാണെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചർ അസോസിയേഷൻ ഓഫ് ഇന്ത്യ ജോയൻറ് ജനറൽ മാനേജർ പി.രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ എയർപോർട്ടുകളെ ബാധിക്കുന്നത് ടൂറിസം മേഖലക്ക് തിരിച്ചടിയാണെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പ്രതിനിധി അനീഷ് കുമാർ പറഞ്ഞു.
കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ, കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.