വികസന മുടക്കികളുടെ നിലപാട് വിലപ്പോവില്ല: പിണറായി

തിരുവനന്തപുരം: വികസന മുടക്കികളുടെ നിലപാട് ഈ സര്‍ക്കാറിന്‍െറ അടുത്ത് വിലപ്പോവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗതയില്‍ കാര്യങ്ങള്‍ നടക്കുന്നില്ളെന്ന പ്രതിപക്ഷ വിമര്‍ശം പോസിറ്റീവായി എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന്‍െറ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന്‍െറ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ ചില വികസന പ്രശ്നങ്ങളെ മുടക്കാന്‍ മുന്നിട്ടിറങ്ങുന്ന ചില സംഘനകളുണ്ട്. അത് മാത്രമാണ് അവരുടെ ലക്ഷ്യം. വികസന മുടക്കികളാണ് അവര്‍. അവരുടെ നിലപാടിനെ അംഗീകരിക്കേണ്ടതില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന് ജനപ്രതിനിധികള്‍ ഒറ്റകെട്ടായി നില്‍ക്കണം. ഒച്ചപാടിലും ബഹളത്തിലുമല്ല വിശ്വസിക്കുന്നത്. കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പ്രതിപക്ഷ വിമര്‍ശം പോസിറ്റീവായി എടുക്കുന്നു.

ഭരണനടപടി കൃത്യമായി മുന്നോട്ട് കൊണ്ടുപോവും. അതൊന്നും കേവല സ്വപ്നമല്ല. ഭരണവും ഐ.എ.എസും തമ്മില്‍ ഒരു തരത്തിലുള്ള അകല്‍ച്ചയുമില്ല. വിഘടിച്ച് നില്‍ക്കുന്ന നില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നില്ല. ഐ.എ.എസുകാര്‍ക്ക് ചില ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായി ബോധ്യമായി. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനകാര്‍ക്ക് ആശങ്കയുണ്ട്. അത് അകറ്റാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വിശ്വാസത്തില്‍ എടുത്തില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതാണ്.

സെക്രട്ടേറിയറ്റ് സര്‍വീസിനെ ആശങ്ക കാരണം കെ.എ.എസില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞുവെങ്കിലും അത് ഫയലില്ല.  ഇത് നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്‍െറ സഹകരണം വേണം. ഇത് ഏതെങ്കിലും വിഭാഗത്തിന്‍െറ സര്‍ക്കാറല്ല, എല്ലാവരുടെയുമാണ്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. ഒരാളുടെയും ഒറ്റ നാണയം പോലും അനര്‍ഹരുടെ കൈയ്യില്‍ പോകില്ല.

ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്കാര്‍ക്ക് ഇത്തവണ പോകാന്‍ അനുമതി കേന്ദ്രത്തോട് ആവശ്യപെട്ടുവെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന ഉറപ്പിന്‍മേല്‍ അനുമതി നല്‍കണം. അതിനപ്പുറമുള്ള പ്രശ്നം പിന്നിലുണ്ടെന്ന് ശങ്കിക്കണം. കൊച്ചി മെട്രോ പാലാരിവട്ടം വരെ ഓടിക്കണമെന്ന് വീണ്ടും ഉയര്‍ന്ന ആവശ്യത്തിന്‍മേല്‍ എറണാകുളത്തെ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുമെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.