ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക്​ സർക്കാർ പിന്തുണ -മുഖ്യമന്ത്രി

ശബരിമല: സംസ്ഥാനത്തെ മറ്റ്​ വികസനപ്രവർത്തനം പോലെ ശബരിമലയുടെ കാര്യത്തിലും സർക്കാറി​​​െൻറ പിന്തുണയുണ്ടാകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യാത്രക്ക്​ തുടക്കത്തിൽ ചില ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, കയറിത്തുടങ്ങിയതോടെ അത്​ ഒഴിവായി. ഇത്​ ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കാല്‍നടയായാണ് മുഖ്യമന്ത്രി എത്തിയത്. വഴിയില്‍ ഒരിടത്തും വിശ്രമിക്കാതെ 5 കിലോമീറ്ററോളം വരുന്ന മലകയറ്റത്തിന് ഒന്നര മണിക്കൂറെടുത്തു. മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനം വിലയിരുത്താനായാണ്  ശബരിമലയിലെത്തിയിരിക്കുന്നത്. പിണറായി വിജയന്‍ ഇതാദ്യമായാണ് ശബരിമലയിലെത്തുന്നത്. 

ശബരിമലയിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ സന്നിധാനത്തും പമ്പയിലുമായി ഇന്ന്​ നിർവഹിക്കും. പുണ്യദർശനം കോംപ്ലക്സ്​, ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനം രാവിലെ 9.30ന് സന്നിധാനത്തും പമ്പയിലെ സ്​നാനഘട്ടത്തി​​െൻറ നവീകരണം, തീർഥാടകർക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തോടുകൂടിയ നടപ്പന്തൽ, നിലയ്ക്കലെ ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ എന്നിവയുടെ ശിലാസ്ഥാപനം വൈകീട്ട് നാലിന് പമ്പയിലും നടക്കും. തീർഥാടന ഒരുക്കം വിലയിരുത്തുന്നതിന് രാവിലെ 10ന് വിവിധ വകുപ്പുകളുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സന്നിധാനത്ത് ചേരും.


 

Tags:    
News Summary - pinarayi vijayan visit sabarimala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.