Posted On
date_range Updated On
date_range ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കും -പിണറായി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി വിധിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുണ്ട്. രണ്ട് ജഡ്ജിമാരാണ് കേസ് കേട്ടത്. എൻ.സി.പി എങ്ങനെയാണ് ചിന്തിക്കുന്നതെന്നും മനസ്സിലാക്കാനുണ്ട് - പിണറായി വ്യക്തമാക്കി. രാജിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.