ഭാവി കുറ്റക്കാരെന്ന്​ വിധിക്കാതിരിക്കാൻ സാമൂഹിക മുന്നേറ്റത്തിനൊപ്പം നിൽക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹികമാറ്റത്തെ എതിർക്കുന്നവരുടെ സ്​ഥാനം ചരിത്രത്തി​​​െൻറ ചവറ്റുകുട്ടയിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻതലമുറയിലെ ജനത നടത്തിയ പോരാട്ടത്തി​​​െൻറ ഫലമായാണ്​ എല്ലാവർക്കും ക്ഷേത്രപ്രവേശനം സാധ്യമായത്​. ക്ഷേത്രപ്രവേശന വിളംബരത്തിൻറ 82ാം വാർഷികാ​േഘാഷം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാം ഏതുപക്ഷത്താണ്​ എന്നതാണ്​ ചോദ്യം. ഭാവി തലമുറ കുറ്റക്കാരെന്ന്​ വിധിക്കാതിരിക്കാൻ സാമൂഹിക മുന്നേറ്റത്തിനൊപ്പം നിൽക്കണം.

ക്ഷേത്ര പ്രവേശനത്തി​​​െൻറ 82ാം വാർഷികം ആഘോഷിക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ ചിലർ ആരായുന്നു​. മുൻവർഷങ്ങളിൽ ക്ഷേത്രപ്രവേശന വാർഷികം ആഘോഷിച്ച സമയത്തെ കേരളമല്ല ഇപ്പോഴത്തേത്​. നാട്​ എന്തായിരുന്നെന്നും ഇ​പ്പോഴത്തെ നിലയിലേക്ക്​ എങ്ങനെ വ​െന്നന്നും പുതിയ തലമുറയടക്കം അറിയണം. തിരുവിതാംകൂറിൽ ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റമാണ്​ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്​ കാരണം. അക്കാലത്തും ശബരിമലയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശനമുണ്ടായിരുന്നു. ഇതര ക്ഷേത്രങ്ങൾക്ക്​ മാതൃകയായിരുന്ന ശബരിമലയെ ഇന്ന് ​മറ്റ്​ ക്ഷേത്രങ്ങൾക്ക്​ പിന്നിലാക്കാനാണ്​ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

​േക്ഷത്രപ്രവേശന വിളംബരം സംബന്ധിച്ച്​ ​െഎ ആൻഡ്​ പി.ആർ.ഡി പുറത്തിറക്കിയ ‘ഇരുട്ടിൽനിന്ന്​ വെളിച്ചത്തിലേക്ക്​’ എന്ന പുസ്​തകം മന്ത്രി ഇ. ചന്ദ്രശേഖരന്​ നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്​തു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സ​ുരേന്ദ്രൻ, മാത്യു ടി. തോമസ്​, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ​െഡപ്യൂട്ടി സ്​പീക്കർ വി. ശശി, എ. സമ്പത്ത്​ എം.പി, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ വി.കെ. മധു എന്നിവർ സംസാരിച്ചു.


ദേവസ്വം വരുമാനം സര്‍ക്കാര്‍ എടുക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല അടക്കം ക്ഷേത്രങ്ങളുടെ ദൈനംദിന വരുമാനം ഇതര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്​ പ്രതിവര്‍ഷം നല്ലൊരുതുക സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്​.

വിവിധ ദേവസ്വങ്ങളില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതായി ബോധപൂര്‍വം ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും വര്‍ഗീയപ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്നു. തെറ്റായ പ്രചാരണങ്ങള്‍ ചില ശുദ്ധാത്മാക്കള്‍ വിശ്വസിക്കുകയാണ്. ശബരിമല തീർഥാടന കേന്ദ്രം മികവുറ്റതാക്കാനുള്ള മാസ്​റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ച് വരികയാണ്. ആചാരങ്ങളില്‍ മാറ്റംവരുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. ഇനിയൊരു പിന്നോട്ടുപോക്കുണ്ടാകില്ല. ഭക്തരായ സ്ത്രീകള്‍ക്ക് ശുചിമുറി, നിലയ്ക്കലില്‍ താമസിക്കാനുള്ള സ്ഥലസൗകര്യം എന്നിവ ഒരുക്കണം. ഇപ്പോഴുള്ള പ്രതിസന്ധി താൽക്കാലികമാണ്​.സന്നിധാനത്ത് സ്ഥിരമായി തങ്ങുന്നവര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ തിരിച്ചുപോകണം. ശബരിമലയുടെയും സന്നിധാനത്തി​​​െൻറയും പവിത്രത നിലനിര്‍ത്തും. അതിന് കളങ്കംവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംവാദത്തില്‍ മുന്നാക്ക വികസന കോർപറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, മുന്‍ ലോക്‌സഭ സെക്രട്ടറി പി.ഡി.ടി. ആചാരി, എഴുത്തുകാരായ കെ.ആര്‍. മീര, അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ പങ്കെടുത്തു. പരിപാടി ഞായറാഴ്ച രാത്രി ഏഴുമുതല്‍ വിവിധ വാര്‍ത്ത ചാനലുകളില്‍ സംപ്രേഷണംചെയ്യും.

Tags:    
News Summary - Pinarayi Vijayan sabarimala - Lavlin Case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.