പിണറായിയുടെ വസതിക്ക്​ മുന്നിൽ സസ്​പെൻഷനിലുള്ള സുരക്ഷാ ജീവനക്കാരും

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ റെ​യ്ഡ് ന​ട​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​’ സ​സ്‌​പെ​ൻ​ഷ​നി​ലാ​യ ഗ​ൺ​മാ​നും. ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി നേ​രി​ട്ട ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​റും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ന്ദീ​പു​മാ​ണ് ബു​ധ​നാ​ഴ്ച വ​സ​തി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​നി​ൽ കു​മാ​റും സ​ന്ദീ​പും അ​ട​ക്കം അ​ഞ്ചു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്. റെ​യ്​​ഡ്​ ന​ട​ക്കു​മ്പോ​ൾ പി​ണ​റാ​യി വി​ജ​യ​നെ​യും ഭാ​ര്യ​യെ​യും മ​ക​ളെ​യും ചെ​റു​മ​ക​നെ​യും മാ​ത്ര​മാ​ണ് വീ​ടി​നു​ള്ളി​ൽ നി​ൽ​ക്കാ​ൻ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ച​ത്.

മ​റ്റു​ള്ള​വ​രെ​യും പേ​ഴ്‌​സ​ന​ൽ സ്റ്റാ​ഫ്​ അം​ഗ​ങ്ങ​ളെ​യും പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ വീ​ടി​ന് പു​റ​ത്ത് ഇ​വ​രെ​ല്ലാം നി​ല​യു​റ​പ്പി​ച്ചു. പി​ണ​റാ​യി​യു​ടെ അം​ഗ​ര​ക്ഷ​ക​ര​ട​ക്ക​മു​ള്ള​വ​ർ പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ ഇ​ക്കൂ​ട്ട​ത്തി​ലാ​ണ് ന​ട​പ​ടി നേ​രി​ട്ട അം​ഗ​ര​ക്ഷ​ക​രു​മു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Suspended security personnel in front of Pinarayi's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.