കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സഹായിക്കുന്നതിൽ കേന്ദ്ര സർക്കാറിന് നിഷേധാത്മക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വി ജയൻ. കേരളത്തിന് ലഭിക്കേണ്ട പല സഹായങ്ങളും കേന്ദ്രം നൽകുന്നില്ല. ഈ അവഗണന തുടരാൻ പാടില്ല. ഈ ബജറ്റിലും കേരളത്തിന്‍ റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ സംഘ്പരിവാർ അഴിഞ്ഞാടുന്നു. ചിലർ രാജ്യത്തിന്‍റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നു. കേന്ദ്ര സർക്കാറിന്‍റേത് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞത് സത്യമായെന്ന് പിണറായി പറഞ്ഞു. ബി.ജെ.പിയിലേക്ക് ആളെ കൂട്ടുന്ന ഏജൻസിയായി കോൺഗ്രസ് മാറി. കോൺഗ്രസ് അങ്ങേയറ്റം അപഹാസ്യമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi Vijayan attack modi Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.