Posted On
date_range Updated On
date_range ശബരിമല സ്വര്‍ണക്കൊള്ള: നെഞ്ചുവേദനയെ തുടർന്ന് തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാൻഡിലായി ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. പരിശോധനക്കാണ് എത്തിച്ചതെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്.
അടുത്തദിവസം അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കിയേക്കും. മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ പ്രവേശിപ്പിച്ചത്. റിമാൻഡിലായ തൊട്ടടുത്ത ദിവസവും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വര്‍ണക്കൊള്ളക്കേസിലെ 13ാം പ്രതിയാണ് കണ്ഠര് രാജീവര്. തന്ത്രിയുടെ ജാമ്യ ഹരജി കൊല്ലം വിജിലന്‍സ് കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുക. പാളികള്‍ കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നുമാണ് എസ്.ഐ.ടി വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.