റോ​യി​ക്ക് ബം​ഗ​ളൂ​രു ന​ഗ​രം വി​ട​ന​ല്‍കി...

ബം​ഗ​ളൂ​രു: കോ​ണ്‍ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ൺ​ഫി​ഡ​ന്റ് കാ​സ്കേ​ഡ് നേ​ച്ച​ര്‍ ല​ക്ഷ്വ​റി റി​സോ​ര്‍ട്ടി​ല്‍ ന​ട​ന്നു. ബ​ന്നാ‍ര്‍ഘ​ട്ട​യി​ലെ റി​സോ​ര്‍ട്ടി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട് സം​സ്ക​രി​ച്ചു.

അ​ന്ത്യ​യാ​ത്ര​യി​ല്‍ ഏ​ത് വ​സ്ത്രം ധ​രി​ക്ക​ണം, എ​വി​ടെ​യാ​ണ് സം​സ്കാ​രം എ​ന്നീ കാ​ര്യ​ങ്ങ​ള്‍ മു​മ്പു​ത​ന്നെ റോ​യി കൂ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തു​പ്ര​കാ​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ അ​ന്ത്യ​ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം സ്വ​ന്തം ഭൂ​മി​യി​ല്‍ത​ന്നെ അ​ട​ക്കം ചെ​യ്യ​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം കു​ടും​ബം നി​റ​വേ​റ്റു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ന​ട​നും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ന്‍, ബം​ഗാ​ര്‍പേ​ട്ട് എം.​എ​ല്‍.​എ എ​സ്.​എ​ന്‍. നാ​രാ​യ​ണ സ്വാ​മി, രാ​മ​ലിം​ഗ റെ​ഡ്ഡി, എ​ന്നി​വ​രും അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു.

അന്വേഷണം ഊർജിതം

ബം​ഗ​ളൂ​രു: സി.​ജെ. റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ ബം​ഗ​ളൂ​രു സൗ​ത്ത് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ലോ​കേ​ഷ് ജ​ഗ​ല​സ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജോ​യ​ന്‍റ് ക​മീ​ഷ​ണ​ർ ഓ​ഫ് പൊ​ലീ​സ് (വെ​സ്റ്റ് സോ​ൺ) സി. ​വം​ശി കൃ​ഷ്ണ, സെ​ൻ​ട്ര​ൽ, സൗ​ത്ത് ഡി​വി​ഷ​നു​ക​ളി​ലെ​യും സി.​സി.​ആ​ർ.​ബി​യി​ലെ​യും അ​ശോ​ക് ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങി​യ ആ​റം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന മ​ര​ണ​മാ​യ​തി​നാ​ൽ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​കേ​സി​നെ കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന റെ​യ്ഡി​ന്‍റെ തു​ട​ർ​ച്ച​യാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ഐ.​ടി. ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​ത്. ഫെ​ബ്രു​വ​രി നാ​ലി​ന​കം ചാ​ർ​ജ് ഷീ​റ്റ് സ​മ​ർ​പ്പി​ക്കേ​ണ്ട​തി​നാ​ൽ ചി​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ടാ​ൻ റോ​യി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ൺ​ഫ​റ​ൻ​സ് റൂ​മി​ൽ വെ​ച്ച് സം​സാ​രി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച അ​ദ്ദേ​ഹം അ​ഞ്ച് മി​നി​റ്റ് സ​മ​യം ചോ​ദി​ച്ച് ത​ന്‍റെ സ്വ​കാ​ര്യ കാ​ബി​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട​ത് എ​ന്നും സം​ഭ​വ​ദി​വ​സം ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന ഐ.​ടി. ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ബൗ​റി​ങ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം നെ​ഞ്ചി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തെ​യും ശ്വാ​സ​കോ​ശ​ത്തെ​യും ത​ക​ർ​ത്തു. വെ​ടി​യു​ണ്ട പി​റ​കി​ലൂ​ടെ പു​റ​ത്തേ​ക്ക് പോ​യി. 6.35 എം.​എം ബു​ള്ള​റ്റാ​ണ് ശ​രീ​ര​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഉ​പ​യോ​ഗി​ച്ച തോ​ക്കി​ൽ സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യം ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് റോ​യി​യും ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളോ ഉ​ച്ച​ത്തി​ലു​ള്ള സം​സാ​ര​മോ ന​ട​ന്ന​താ​യി സി.​സി ടി.​വി. ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്നി​ല്ല. അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച ആ​സ്ട്രി​യ​ൻ നി​ർ​മി​ത പി​സ്റ്റ​ളും അ​തി​ലെ വെ​ടി​യു​ണ്ട​ക​ളും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. മ​ര​ണ​ത്തി​ന് മു​മ്പ് അ​ദ്ദേ​ഹം ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ച്ചി​രു​ന്നോ, ഭീ​ഷ​ണി​ക​ൾ ല​ഭി​ച്ചി​രു​ന്നോ, ആ​ർ​ക്കെ​ങ്കി​ലും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നോ എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കും. റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഐ.​ടി ജോ​യ​ന്‍റ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ സി.​ഐ.​ഡി/​എ​സ്.​ഐ.​ടി സം​ഘം ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. സ​മ്മ​ർ​ദ​മു​ണ്ടാ​യോ എ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഈ ​ന​ട​പ​ടി.

Tags:    
News Summary - CJ Roy funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.