ഫി​ക്കി​യു​മാ​യി ചേ​ർ​ന്ന് സി​യാ​ൽ സം​ഘ​ടി​പ്പി​ച്ച കാ​ർ​ഗോ സ​മ്മി​റ്റ് പ്ലീ​ന​റി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തെ മ​ൾ​ട്ടി​മോ​ഡ​ൽ കാ​ർ​ഗോ ശൃം​ഖ​ല കേ​​ന്ദ്ര​മാ​ക്കും -മു​ഖ്യ​മ​ന്ത്രി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്ര​മാ​യി വ്യോ​മ, റോ​ഡ്, റെ​യി​ൽ, ജ​ല മാ​ർ​ഗ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് മ​ൾ​ട്ടി​മോ​ഡ​ൽ കാ​ർ​ഗോ ശൃം​ഖ​ല സ്‌​ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (സി​യാ​ൽ) കാ​ർ​ഗോ വി​ഭാ​ഗം 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഫി​ക്കി​യു​മാ​യി ചേ​ർ​ന്ന് സി​യാ​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര കാ​ർ​ഗോ ബി​സി​ന​സ് സ​മ്മി​റ്റി​ന്റെ പ്ലീ​ന​റി സെ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ദ്‌​ഘാ​ട​ന വേ​ദി​യി​ൽ സ്‌​ഥാ​പി​ച്ച കോ​ക്ക്പി​റ്റ് മാ​തൃ​ക​യി​ൽ ഗി​യ​ർ ച​ലി​പ്പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​രാ​യ ക​മ്പ​നി​ക​ൾ സി​യാ​ലി​ന് സ​മീ​പം ലോ​ജി​സ്റ്റി​ക്ക് പാ​ർ​ക്കു​ക​ൾ സ്‌​ഥാ​പി​ക്കു​ന്ന​ത് മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. സി​യാ​ലി​ലെ കാ​ർ​ഗോ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കാ​ർ​ഗോ ക​യ​റ്റു​മ​തി രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച സ്ഥാ​പ​ന​ങ്ങ​ളെ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ൺ, അ​ങ്ക​മാ​ലി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ റീ​ത്ത പോ​ൾ, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ​സി ജോ​ർ​ജ്, സി​യാ​ൽ ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് ജേ​ക്ക​ബ്, സി​യാ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ്, എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജി. ​മ​നു, കാ​ർ​ഗോ വി​ഭാ​ഗം മേ​ധാ​വി സ​തീ​ഷ് ആ​ർ. പൈ ​എ​ന്നി​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - Kochi airport to be made a multimodal cargo chain hub - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.