യോ​ഗത്തിൽ വി. മുരളീധരൻ ഒന്നും മിണ്ടിയില്ല -മുഖ്യമന്ത്രി; സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചില്ല -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത യോ​ഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മൗനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി. മുരളീധരൻ യോഗത്തിൽ പങ്കെടുത്തെങ്കിലും സംസാരിച്ചില്ല. 

മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോ​ഗം പൂർത്തിയാകും മുമ്പ് അദ്ദേഹം മടങ്ങി. യോ​ഗത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തി​െൻറ അഭിപ്രായം അറിയാമെന്നായിരുന്നു മുരളീധര​​െൻറ സാന്നിധ്യത്തിൽ തങ്ങൾ പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി. മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാറിന്​ ആത്മാര്‍ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. 

വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയലിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Tags:    
News Summary - pinarayi vijayan against v muraleedaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.