കണ്ണൂർ: നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സമരത്തിലേക്ക്.
സർക്കാർ പ്രഖ്യാപിച്ച അവധികൾ അനുവദിക്കുക, തൊഴിലാളികളെ േക്ഷമനിധിയിൽ ചേർക്കുന്നതിൽ ഉടമകൾ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കുക, ഇ.എസ്.െഎ, പി.എഫ് എന്നിവ നടപ്പാക്കാത്ത ഉടമകൾക്കെതിരെ നടപടിയെടുക്കുക, ശമ്പളം മാസാദ്യം നൽകുക, 24 മണിക്കൂർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നൈറ്റ് അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്യൂവൽ എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
പ്രശ്നപരിഹാരത്തിന് െതാഴിൽ വകുപ്പ് അധികൃതർ ഉടൻ ഇടപെടണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. പ്രേമരാജൻ, പി. ചന്ദ്രൻ, പി. പ്രകാശൻ, എ.കെ. ഉമേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.