Posted On
date_range Updated On
date_range ജനദുരിതത്തിന് അറുതിയില്ല; ഇന്ധന വില ഇന്നും വർധിപ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 35 പൈയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.21 രൂപയും ഡീസലിന് 103.90 രൂപയുമാണ് വില. കൊച്ചയിൽ പെട്രോളിന് 108.17 രൂപയും ഡീസലിന് 101.99 രൂപയും കോഴിക്കോട് പെട്രോളിന് 108.39 രൂപയും ഡീസലിന് 102.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് വർധിപ്പിച്ചത്.
രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന് വില കുറഞ്ഞു. ബാരലിന് 0.69 ഡോളർ കുറഞ്ഞ് 85.71 ഡോളറാണ് വില. 0.80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.