കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; ഉടൻ സർവിസ് തുടങ്ങും

തൃശൂർ: 56605 കോയമ്പത്തൂർ-തൃശൂർ, 56664 കോഴിക്കോട്-തൃശൂർ പ്രതിദിന ട്രെയിനുകൾ പുനരാരംഭിക്കാൻ റെയിൽവേ അനുമതി. രണ്ട് ട്രെയിനും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. പകരം ഷൊർണൂരിൽനിന്ന് തൃശൂർ വരെ മറ്റൊരു ട്രെയിൻ സർവിസ് നടത്തും.

06461 ഷൊർണൂർ-തൃശൂർ എക്സ്പ്രസ് സ്പെഷൽ ജൂലൈ മൂന്നുമുതൽ രാത്രി 10.10ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 11.10ന് തൃശൂരിലെത്തും.

ഉടൻ ആരംഭിക്കുന്ന കോയമ്പത്തൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്‍റെ അനുബന്ധമായാണ് ഇത് ഓടുക. കോഴിക്കോട്-ഷൊർണൂർ ട്രെയിനിന് അനുബന്ധമായി മറ്റൊരു ഷൊർണൂർ-തൃശൂർ ട്രെയിനും സർവിസ് നടത്തും. ഇത് മടക്കയാത്രയിൽ തൃശൂരിൽനിന്ന് കോഴിക്കോടുവരെ ഓടും.

വൈകീട്ട് ഗുരുവായൂരിൽനിന്ന് തൃശൂരിലേക്കും തിരിച്ചുമുള്ള ട്രെയിൻ മാത്രമാണ് ഇനി ഓടാനുള്ളത്. അതും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Tags:    
News Summary - Permission for more trains in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.