മനഃസാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി​വെക്കണം -​ മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ രാഷ്​ട്രീയ കൊലപാതകത്തി​​െൻറ അന്വേഷണം അട്ടിമറിക്കുന്നതിന് നേത ൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന് ദ്രന്‍. സി.പി.എം നേതൃത്വത്തി​​െൻറ അറിവോടെ നടപ്പാക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിൽ കേസന്വേഷണത്തി​​െൻറ ഓരോഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് തയാറാക്കിയ കുറ്റപത്രം ഹൈകോടതി അപ്പാടെ റദ്ദാക്കുകയാണ് ചെയ്തത്. ഇതി​​െൻറ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ കേസില്‍ സി.പി.എമ്മിനുള്ള ബന്ധം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കുറ്റപത്രത്തിനെതിരേ ഹൈകോടതിയുടെ ഇത്രയും രൂക്ഷമായ വിമര്‍ശനം സമീപകാലത്ത് ഉണ്ടായിട്ടില്ല. സി.പി.എം ആസൂത്രണംചെയ്​തുനടത്തിയ കൊലപാതകത്തില്‍നിന്ന്​ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് കുറ്റവാളിക​െളക്കാള്‍ മികച്ച ആസൂത്രണം നടത്തിയെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - Periya Murder Case mullappally ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT