ദ്വീപുകാരല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന്​ മടങ്ങണമെന്ന്​ ഉത്തരവ്​

കവരത്തി: ലക്ഷദ്വീപിൽ നിന്ന്​ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങണമെന്ന് ഭരണകൂടം ​ ഉത്തരവിറക്കി. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്​ ഡെവലപ്മെന്‍റ്​ ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ്​ ഉത്തരവ്​. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എ.ഡി.എമ്മിന്‍റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നതായി 'മീഡിയ വൺ' റിപ്പോർട്ട്​ ചെയ്​തു.

ഉത്തരവുമായി ബന്ധപ്പെട്ട്​ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്​. കേരളത്തില്‍ നിന്നും അയൽ സംസ്​ഥാനങ്ങളിൽ നിന്നുമായി ദ്വീപില്‍ ജോലി ചെയ്യുന്നവരെയാണ്​ ഉത്തരവ് കാര്യമായി ബാധിക്കുക. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ്​ പുതിയ നടപടിയെന്നാണ് ലക്ഷദ്വീപ്​ ഭരണകൂടം വി​ശദീകരിക്കുന്നത്.

മേയ്​ 29 നാണ് ഉത്തരവിറക്കിയത്. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്ര അനുവദിക്കു​ന്നില്ല. എ.ഡി.എമ്മിന്‍റെ പ്രത്യേക അനുമതിയോടെയാണ്​ പെര്‍മിറ്റ് അനുവദിക്കുന്നത്​. ഇതിന്​ പിന്നാലെയാണ്​ പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ്​.

Tags:    
News Summary - people outside island should leave lakshadweep administration issues order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.