Posted On
date_range Updated On
date_range സി.പി.എം-സി.പി.െഎ പ്രശ്നം: കേന്ദ്ര കമ്മിറ്റി ഇടപെടേണ്ട സാഹചര്യമില്ലെന്ന് കാരാട്ട്
കണ്ണൂർ: തോമസ് ചാണ്ടിയുടെ രാജിയെത്തുടർന്ന് സി.പി.എം-സി.പി.െഎ പാർട്ടികൾക്കിടയിലുണ്ടായ പ്രശ്നത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടേണ്ട സാഹചര്യമില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതാണ്. പ്രശ്നം കേരളത്തിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതേയുള്ളൂവെന്നും കാരാട്ട് പറഞ്ഞു.
ലൈബ്രറി കൗൺസിലിെൻറയും ട്രേഡ് യൂനിയൻ െഎക്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ പെങ്കടുക്കാനെത്തിയ കാരാട്ട് അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.