കോലഞ്ചേരി: പഴന്തോട്ടം പള്ളിയിൽ ആരാധനക്കെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലാണ് പള്ളി.എന്നാൽ, ഏതാനും ആഴ്ചകളായി യാക്കോബായ വിശ്വാസികൾ ഞായറാഴ്ചകളിൽ പള്ളിയിൽ ആരാധനക്കായി എത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞ് പൊലീസ് തിരിച്ചയക്കുകയായിരുന്നു പതിവ്.
ഇതിനെ തുടർന്ന് ഇടവകാംഗങ്ങളായ പോൾ വർഗീസും ജോണി ഇടയനാൽ എന്നിവർ യാക്കോബായ വിശ്വാസികളോട് കാണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവികൾക്ക് പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് പള്ളിയുടെ ഗേറ്റ് തുറന്നിട്ട് വിശ്വാസികൾക്ക് കയറാൻ പൊലീസ് അനുവാദം കൊടുത്തത്. വൈദികനെ പ്രവേശിപ്പിക്കാത്തതിനാൽ വികാരി ഫാ. എൽദോസിെൻറ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിമുറ്റത്ത് പ്രാർഥിച്ച് മടങ്ങി.
ട്രസ്റ്റിമാരായ ജോയി തട്ടാറയിൽ, ജോണി ഇടനിലത്തിൽ, ഭാരവാഹികളായ പോൾ വർഗീസ്, ജോണി ഇടയനാൽ, ജോസ് ചക്കുങ്ങൽ, ബേസിൽ ചളക്കാട്ടുകുടി, സാനു തമ്പി, അവറാച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.