പ്രതീകാത്മക ചിത്രം

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി. ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. ഇത് രണ്ടാം തവണയാണ് ഫലപ്രഖ്യാപനം മാറ്റിവെക്കുന്നത്. ജൂൺ 10ന്‌ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് ഇത് ജൂലൈ 15ലേക്ക് നീട്ടുകയായിരുന്നു.

കഴിഞ്ഞ മാർച്ച് അഞ്ച് മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്‌ മാറ്റിവെച്ച ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത്‌ പ്രസിദ്ധീകരിക്കുന്നതിനാലാണ്‌ ഫലം വൈകിയതെന്നാണ് നേരത്തേ പരീക്ഷ ജോയന്റ്‌ ഡയറക്ടർ കെ. മാണിക്യരാജ് അറിയിച്ചത്.

വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.re sults.hse.k erala.gov.in, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in, www.results.kit e.kerala.gov.in, examresu lts.kerala.gov.in മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala

ഈ വർഷം ഏകദേശം നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. തിയറി പരീക്ഷക്ക് 80 മാർക്കും ഇന്റേണൽ അസസ്‌മെന്റ്/പ്രാക്ടിക്കൽ പരീക്ഷക്ക് 20 മാർക്കും ഉൾപ്പെടെയാണ് മൂല്യനിർണയം.

കഴിഞ്ഞവർഷം ജൂൺ രണ്ടിന് പ്ലസ് വൺ ഫലം പ്രഖ്യാപിച്ചിരുന്നു. മാർച്ച് ആറ് മുതൽ മാർച്ച് 29 വരെയായിരുന്നു അന്ന് പരീക്ഷ സമയക്രമം. റെഗുലർ വിദ്യാർഥികളിൽ 62.28 ശതമാനം പേർ വിജയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് തിങ്കളാഴ്‌ച ആരംഭിച്ചു. പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റില്‍ 3,59,890 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശന നടപടികൾ ആഗസ്‌റ്റ് അഞ്ചിന്‌ അവസാനിക്കും.

Tags:    
News Summary - Plus One Results to Be Announced on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.