തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ് .പി ചൈത്ര തെരേസ ജോണിെൻറ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാൽ, ജാഗ്രതക് കുറവുണ്ടായെന്നും എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ അന്വേഷണ റിപ്പോർട്ട്. പൊലീസ് മേധ ാവി ലോക്നാഥ് ബെഹ്റക്ക് നൽകിയ റിപ്പോർട്ടിൽ നടപടി ശിപാര്‍ശ ചെയ്തിട്ടില്ല. അതി നാൽ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി അന്തിമ തീരുമാനമെടുക്കും.
ഇൗമാസം 23ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാനാണ് വ്യാഴാഴ്ച രാത്രി തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ ചുമതല വഹിച്ചിരുന്ന ചൈത്ര തേരേസ ജോണ്‍ സി.പി.എം ഓഫിസില്‍ പരിശോധന നടത്തിയത്. നടപടിയെ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് സി.ഐ ഉള്‍പ്പെടെയുള്ളവരുമായാണ് പരിശോധനക്ക് പോയതെന്നും അടുത്ത ദിവസംതന്നെ സര്‍ച് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
10 മിനിറ്റ് മാത്രമാണ് ഡി.സി.പിയും സംഘവും ഓഫിസില്‍ ചെലവിട്ടത്. ബലപ്രയോഗമോ സംഘര്‍ഷമോ സൃഷ്ടിച്ചിട്ടില്ല. പ്രതികള്‍ ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥ മടങ്ങി. ഇക്കാര്യങ്ങളിലൊന്നും ചട്ടലംഘനമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മേലുദ്യോഗസ്ഥനെ അറിയിക്കാതെ പരിശോധനക്ക് പോയതില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഡി.ജി.പി പരിശോധിച്ച് മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്നാകും നടപടി തീരുമാനിക്കുക.
എസ്.പിക്കെതിരായ പരാമർശം: െപാലീസിൽ അതൃപ്തി
തിരുവനന്തപുരം: എസ്.പി ചൈത്ര തെരേസ ജോണിെനതിരായ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പരാമർശങ്ങളിൽ പൊലീസിൽ അതൃപ്തി. പൊലീസ് ഉദ്യോഗസ്ഥയെന്നനിലയിൽ അവർ കർത്തവ്യം നിർവഹിക്കുകമാത്രമാണ് ചെയ്തതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ പ്രതികരിച്ചത്. വിവാദത്തിനിടകൊടുക്കാതെതന്നെ വിഷയം കൈകാര്യം ചെയ്യാമായിരുന്നുവെന്ന വാദവും പൊലീസ് കേന്ദ്രങ്ങളിലുണ്ട്.
ഉന്നത എൻ.ജി.ഒ യൂനിയൻ നേതാക്കള്‍ പ്രതികളായ ബാങ്ക് ആക്രമണക്കേസില്‍ ശക്തമായ സമ്മര്‍ദത്തിലൂടെ മുഴുവന്‍ പ്രതികളും കീഴടങ്ങുന്ന സാഹചര്യമൊരുക്കാന്‍ പൊലീസിനായിരുന്നു. സമാനരീതിയില്‍ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികളെയും കുടുക്കണമായിരുന്നെന്ന വികാരവും പൊലീസിലുണ്ട്. അതിനിടെ, എസ്.പിക്കെതിരായ പരാമർശങ്ങളിൽ വ്യക്തമായ മറുപടി നൽകാതെ വനിത കമീഷൻ. തെറ്റു ചെയ്തവർക്കെതിരെ സർക്കാറിന് നടപടി എടുക്കാമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. വനിത ശാക്തീകരണവുമായി ഇൗ നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൈത്ര തെറ്റ് ചെയ്തോ എന്ന് സർക്കാർ അന്വേഷിക്കട്ടെയെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.