ഓമനക്കുട്ട​െൻറ ഉദ്ദേശ്യശുദ്ധി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം -മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവുമായി ബന്ധപ്പെട്ട സംഭവത്തിൽ സി.പി.എം സസ്പെൻഡ്​​ ചെയ്യുകയും പൊലീസ്​ വഞ്ചനക്കുറ്റത്തിന്​ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസ്​ എടുക്കുകയും ചെയ്​ത ല ോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ വെള്ളിയാഴ്​ച രൂക്ഷമായി വിമർശിച്ച മന്ത്രി ജി.സുധാകരൻ മണിക്കൂറുകൾക്കകം തെറ്റ്​ തിരുത്തി. പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ പ്രചരിപ്പിക്കപ്പെട്ട പ്രശ്നം പരിഹരിക്കപ്പെട്ടതിലും ഓമനക്കുട്ട​​െൻറ ഉദ്ദേശ്യശുദ്ധി അംഗീകരിക്കപ്പെട്ടതിലും സന്തോഷമു​െണ്ടന്ന്​ അദ്ദേഹം പറഞ്ഞു. ഓമനക്കുട്ടനെ മന്ത്രി ഫോണിൽ വിളിച്ചു.

ക്യാമ്പിലുള്ള ചില റവന്യൂ ഉദ്യോഗസ്ഥര്‍ നാലു മണിക്ക് പോകുന്ന കാര്യം ജില്ല കലക്ടറുടെയും റവന്യൂ സെക്രട്ടറിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. ആവശ്യമായ ഭക്ഷണസാധനങ്ങളും വൈദ്യുതിയും ഏര്‍പ്പാട് ചെയ്യാത്തതിനും ക്യാമ്പില്‍നിന്ന് നേരത്തേ പോയതിനും നടപടി എടുക്കുമെന്ന് റവന്യൂ സെക്രട്ടറി വി. വേണു അറിയിച്ചതായി മന്ത്രി പറഞ്ഞ​ു.

ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഓമനക്കുട്ടന്​ പണം പിരിക്കേണ്ടി വന്നതെന്ന് താൻ ചൂണ്ടിക്കാട്ടിയിരു​െന്നന്ന്​ മന്ത്രി വിശദീകരിച്ചു. പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ ഇക്കാര്യം പ്രചരിപ്പിച്ച മാധ്യമങ്ങള്‍തന്നെ ഓമനക്കുട്ട​​െൻറ പേരില്‍ നടപടി ആവശ്യമില്ലെന്ന് വാദിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പില്‍ പാര്‍ട്ടി പണപ്പിരിവ്​ നടത്തു​െന്നന്ന് പ്രചരിപ്പിച്ചതിനെ തുടർന്ന്​ നടപടി സ്വീകരിച്ചത്​ മനസ്സില്ലാ മനസ്സോടെയാണെന്ന്​ മന്ത്രി പറഞ്ഞു.

Tags:    
News Summary - Party Act against Omanakuttan , G Sudhakaran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.