കൂത്തുപറമ്പ്: ആറുവർഷം മുമ്പ് കാണാതായ കണ്ണൂർ പറമ്പായി നിഷാദിെൻറ ശരീരാവശിഷ്ടങ്ങൾക്കു വേണ്ടി പറ മ്പായി ചേരികമ്പനി അങ്കണവാടിക്ക് സമീപം നടത്തിയ തിരിച്ചിലിൽ രണ്ട് എല്ലിൻ കഷ്ണം കണ്ടെത്തി. എന്നാലിത് മനുഷ്യാ സ്ഥിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവ പരിേശാധനക്കായി ഫോറൻസിക് ലാബിൽ അയച്ചേക്കും.
ബംഗളൂരു സ് ഫോടനക്കേസിൽ അറസ്റ്റിലായ പറമ്പായി സലിമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ബി.ജെ. പി പ്രവർത്തകനായ നിഷാദിെൻറ തിരോധാനത്തെ കുറിച്ച് സൂചന ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ പറമ്പായിയിലെത്തിച്ച സലിം കാണിച്ചുകൊടുത്ത സ്ഥലത്ത് 30 മീറ്ററോളം ദൂരത്തിൽ കുഴിയെടുക്കുകയും വൈകീട്ട് നാലരമണി വരെ പരിശോധന തുടരുകയും ചെയ്തിരുന്നു. ഇന്ന് പരിശോധന തുടരുകയാണ്.
2012 ഒക്ടോബർ 21ന് രാത്രിയാണ് ബസ്ഡ്രൈവറായിരുന്ന നിഷാദിനെ കാണാതായത്. ബന്ധുക്കൾ കൂത്തുപറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ബംഗളൂരു സ്ഫോടനക്കേസിൽ അടുത്തിടെ അറസ്റ്റിലായ സലിമിനെ കർണാടക പൊലീസ് ചോദ്യംചെയ്തപ്പോഴാണ് നിഷാദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുണ്ടായത്. തുടർന്ന് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സലിമിനെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സ്ഥലത്തെത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.