ന്യൂഡല്‍ഹി: പന്തളം എന്‍.എസ്.എസ് കോളജില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ ഉള്‍പ്പെടെ ആറുപേരുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പ്രതികളുടെ അപ്പീല്‍ തള്ളിയാണ് വിധി. അതേസമയം, കേസിലെ മൂന്നാം പ്രതി സി.എം. പ്രകാശ്, ആറാം പ്രതി മനോജ്കുമാര്‍, ഏഴാം പ്രതി ഷാന്‍ ജോര്‍ജ് എന്നിവര്‍ക്ക് ഹൈകോടതി വിധിച്ച ഏഴു വര്‍ഷത്തെ ജയില്‍ശിക്ഷ അഞ്ചു വര്‍ഷമായി കുറച്ചു.
ഒന്നാം പ്രതി കെ. വേണുഗോപാല്‍, നാലാം പ്രതി വേണുഗോപാല്‍, അഞ്ചാം പ്രതി ജ്യോതിഷ്കുമാര്‍ എന്നിവര്‍ക്ക് ഹൈകോടതി വിധിച്ച 11 വര്‍ഷം തടവുശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പ്രതികള്‍ക്ക് ഹൈകോടതി വിധിച്ച പിഴയില്‍ മാറ്റമില്ല. 1997ലാണ് കേസിനാസ്പദമായ സംഭവം. 2013 ഫെബ്രുവരിയിലാണ് വിചാരണ കോടതിയുടെ ശിക്ഷ ഹൈകോടതി ശരിവെച്ചത്. ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്‍േറതാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.