Posted On
date_range Updated On
date_range ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യദിനം ഞായറാഴ്ച
കോഴിക്കോട്: റഫയിൽ ഫലസ്തീൻ ജനസമൂഹത്തിനെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന 'ആൾ ഐസ് ഓൺ റഫ' കാമ്പയിൻ്റെ ഭാഗമായി ഫലസ്തീൻ സോളിഡാരിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലും ഞായറാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിക്കും.
ഞായറാഴ്ച രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വീടുകളിലും ഓഫിസുകളിലും നിരത്തുകളിലും നവ സാമൂഹിക മാധ്യമങ്ങളിലുമെല്ലാം അരങ്ങേറുന്ന ഫലസ്തീൻ ഐക്യദാർഢ്യ കാമ്പയിനിൽ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കാളികളാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.