വാൽപ്പാറയിൽ വിനോദയാത്രക്കാരെ ആക്രമിക്കുന്ന കാട്ടുപോത്ത്
Posted On
date_range Updated On
date_range വാൽപ്പാറയിൽ ബൈക്ക് യാത്രികരെ കാട്ടുപോത്ത് ആക്രമിച്ചു
കോയമ്പത്തൂർ: വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികരായ വിനോദസഞ്ചാരി കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഇവർ സിൻചോണ രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് റോഡിലൂടെ വാൽപ്പാറക്ക് സമീപത്തെ ചിന്നക്കല്ലാർ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു ആക്രമണം.
രണ്ട് കാട്ടുപോത്തുകൾ ചേർന്ന് നടത്തിയ ആക്രമണത്തിൽ നിയന്ത്രണം തെറ്റിയ മൂന്ന് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. വാഹനങ്ങൾ ഉപേക്ഷിച്ച് യാത്രക്കാർ ഓടി രക്ഷപ്പെട്ടു. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവർ വാൽപ്പാറ സർക്കാർ സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.