അല്ലപ്ര തോട്ടപാടം ജങ്ഷന് സമീപം അഗ്നിക്കിരയായ ബസ്
പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബസ് കത്തിനശിച്ചു
പെരുമ്പാവൂര്‍: പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. വെങ്ങോല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തോട്ടപാടം ജങ്ഷന് സമീപത്തെ പെട്രോള്‍ പമ്പിന് തൊട്ടുപിറകിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. വെങ്ങോല ചിരപുറത്ത് വീട്ടില്‍ സി.വി തോമസിന്റെ ഉടമസ്ഥതയിലുള്ള പഞ്ചമി ബസാണ് അഗ്നിക്കിരയായത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ബസില്‍ തീ ആളിക്കത്തുന്നതുകണ്ട് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ നിലയത്തിലെ മള്‍ട്ടി ടാങ്ക് യൂനിറ്റ് വാഹനവും വാട്ടര്‍ ലോറിയും ഉള്‍പ്പടെ എത്തി തീയണച്ചു. ബസിന്റെ അകവും മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണമായും കത്തിനശിച്ചു.
തീപിടിത്തമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തായി അഞ്ച് ബസുകള്‍കൂടി പാര്‍ക്ക് ചെയ്തിരുന്നു. അഗ്നിരക്ഷാസേന സമയബന്ധിതമായി തീ അണച്ചതിനാല്‍ ബസുകളിലേക്ക് തീ പടരുന്നത് തടയാനായി. ഇടിമിന്നലില്‍ സംഭവിച്ചതാണോ എന്ന് സംശയിക്കുന്നു. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.