തിരുവനന്തപുരം: കണ്ണൂർ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവു മായ കുനിയിൽ പത്മരാജന് (45) പീഡിപ്പിച്ച കേസ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷ ിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.
വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ. രാധാകൃഷ്ണെൻറ മേൽനോട്ടത്തിൽ കാസർകോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടി. മധുസൂദനൻ നായർക്കാണ് മുഖ്യ അന്വേഷണ ചുമതല.
അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് നേരിട്ട് വിലയിരുത്തുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ ഉത്തരവിൽ പറയുന്നു. ലോക്കൽ പൊലീസ് കൈമാറിയ കേസിൽ പോക്സോ നിയമപ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.