ജോലിക്ക് പോകുംവഴി യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിളയാണ് (32) കൊല്ലപ്പെട്ടത്. ഭർത്താവ് സജേഷ് ഒളിവിലാണ്.

ഊർമിളയും ഭർത്താവ് സജേഷും കുടുംബ വഴക്കിനെ തുടർന്ന്  അകന്ന് കഴിയുകയായിരുന്നു. ഇന്ന് രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങൾ ഉണ്ടാകുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലിക്കായി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു.

പോകുന്ന വഴി സമീപത്തെ പാടത്ത് വെച്ച് സജേഷ് ഊർമിളയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടൻ പ്രദേശവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സജേഷ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ ഊർജിതമാക്കി.    

Tags:    
News Summary - Palakkad woman hacked to death by her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.