പാലക്കാട് എം.എൽ.എ സ്ത്രീ സുരക്ഷക്ക് ഭീഷണി -പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: പാലക്കാട് എം.എൽ.എ സ്ത്രീ സുരക്ഷക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കട്ടെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് സ്ത്രീ സുരക്ഷയിൽ ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടെ ജനങ്ങൾക്ക് നന്നായി അറിയാം. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റോരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യമുണ്ടായി. ഇത്തരം പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണ്. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇവർ തമ്മിൽ സഖ്യത്തിലാണ്. കേരളത്തിൽ കോൺഗ്രസ് പറയുന്നു സി.പി.എം-ബി.ജെ.പി ഡീൽ നടന്നിട്ടുണ്ടെന്ന്, സി.പി.എം പറയുന്നു കോൺഗ്രസ്-ബി.ജെ.പി ഡീൽ നടന്നെന്ന് കോൺഗ്രസിന്റെ ബി ടീമാണ് ബി.ജെ.പിയെന്നാണ് സി.പി.എം ആരോപണം. എന്നാൽ, ആരുടെയും ബി ടീമല്ല. ഞങ്ങൾ ജനങ്ങളുടെ എ ടീമാണെന്നും അദ്ദേഹം പറയുന്നു. ഇവർ പരസ്പരം ബി ടീം എന്ന് പറയുമ്പോൾ ഈ തെരഞ്ഞെടുപ്പിലെ എ ടീം ബി.ജെ. പിയാണെന്ന് അവർ തന്നെ സമ്മതിക്കുകയാണെന്നും മോദി പറഞ്ഞു.

എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ് ഇരുമുന്നണികളും ഭരണം മാറിമാറി നടത്തി കീശ വീർപ്പിക്കുകയാണ്. ഓരോ തവണയും മാറിമാറി കീശ വീർപ്പിക്കാൻ കിട്ടുന്ന അവസരമായിട്ടാണ് ഇവർ ഇതിനെ കാണുന്നത്. അതുകൊണ്ടാണ് ഇരുമുന്നണികളും ബി.ജെ.പിയെ ഭയക്കുന്നത്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഇവരുടെ അഴിമതി കഥകൾ പുറത്തുവരുമെന്ന് അറിയാമെന്നും മോദി പറഞ്ഞു.10 വർഷം കൊണ്ട് കേരളത്തിന്റെ കടബാധ്യത അഞ്ച് ലക്ഷം കോടിയായി വർധിച്ചു.

കേന്ദ്ര സർക്കാർ നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റിയും കൊള്ളയടിക്കുകയും ചെയ്തു. മുമ്പ് കേന്ദ്രത്തിൽ കോൺഗ്രസ് സര്‍ക്കാർ നല്‍കിയതിനെക്കാൾ അഞ്ച് ഇരട്ടിയാണ് ബി.ജെ.പി സർക്കാർ കേരളത്തിന്റെ വികസനത്തിനായി നൽകിയത്. റോഡ്, റെയിവേ വികസനങ്ങളും ജൽജീവൻ മിഷൻ, പി.എം ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കായി നൽകിയ പണം ജനങ്ങളിലേക്ക് എത്തിയല്ല. ബി.ജെ.പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇവിടെ നടന്ന എല്ലാ അഴിമതികളെ കുറിച്ചും അന്വേഷണം നടത്തി ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു. 

Tags:    
News Summary - Prime Minister Narendra Modi says Palakkad MLA is a threat to women's safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.