പാലക്കാട്: ശക്തമായ ത്രികോണമത്സരത്തിന് സാക്ഷ്യംവഹിച്ച പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പ് പൂർത്തിയായതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായാരി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം. പഞ്ചായത്തുകളിൽ രാവിലെതന്നെ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.
മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്ന മണ്ഡലത്തിൽ 2021നെ അപേക്ഷിച്ച് വോട്ടിങ് ശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകുമെന്നത് വ്യക്തമാകാൻ രണ്ടു നാൾ കാത്തിരിക്കണം. നഗരസഭയിൽ വോട്ടിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകുമോയെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 2445 കന്നി വോട്ടർമാരാണ്.
പാലക്കാട്: പോളിങ് സമയം കഴിഞ്ഞ് ഏറെ വൈകിയും ആറോളം ബൂത്തുകളിൽ വോട്ടെടുപ്പ്. വെണ്ണക്കര, കടകുർശ്ശി, കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത്, പറക്കുന്ന് എന്നിവിടങ്ങളിലെ 35, 114, 116, 119, 143, 144 ബൂത്തുകളിലാണ് വോട്ടെടുപ്പ് നീണ്ടത്. ഇവിടങ്ങളിൽ രാത്രി ഏഴിനുശേഷമാണ് വോട്ടിങ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.