സ്ഥാനാർഥിയെ നിർത്തിയത് ചിഹ്നം നേടാതിരിക്കാൻ -പി.ജെ. ജോസഫ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ഉണ്ടാകില്ലെന്ന് കേരളാ കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. കൃത്രിമ മാർഗത്തിലൂടെ രണ്ടില ചിഹ്നം നേടാതിരിക്കാനാണ് സ്ഥാനാർഥിയെ നിർത്തിയത്. സൂക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാനാർഥി ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തക്ക കാരണങ്ങളുണ്ടെന്ന് ജോസഫ് വിഭാഗം സ്ഥാനാർഥി ജോസഫ് കണ്ടത്തിൽ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് പാലായിൽ സ്ഥാനാർഥിയായത്. മൽസരിക്കാനുള്ള കാരണം ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമതനോ ഡമ്മിയോ അല്ല, സ്വതന്ത്ര സ്ഥാനാർഥിയാണ്. പി.ജെ ജോസഫ് പറഞ്ഞാൽ പത്രിക പിൻവലിക്കുമെന്നും ജോസഫ് കണ്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Pala By Election: PJ Joseph Kerala Congress m -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.