പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.എ റഹ്മാൻ അന്തരിച്ചു

കണ്ണൂർ: വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ കണ്ണൂർ കടവത്തൂരിലെ പി.എ.റഹ്മാൻ(72) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം.

പാർക്കോ കമ്പനി, പാർക്കോ എഡുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റ്, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടർ, കല്ലിക്കണ്ടി എൻ.എ.എം കോളേജ് പ്രസിഡൻറ്, കല്ലിക്കണ്ടി പാർക്കോ പാറേമ്മൽ യു.പി സ്കൂൾ മാനേജർ, തലശ്ശേരി സി.എച് സ​​​​െൻറർ പ്രസിഡൻറ്, ശിഹാബ്തങ്ങൾ ഫൗണ്ടേഷൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.

കബറടക്കം ഇന്ന് വൈകിട്ട് നാലിന് കടവത്തുർ വലിയ ജുമാഅത്ത് പള്ളിയിൽ. ഭാര്യമാർ: കദീജ, ആയിഷ, മകൻ: അബ്ദുൾ വാഫി. സഹോദരങ്ങൾ: പി.അബൂബക്കർ , ആയിഷ, പരേതനായ അബ്ദുല്ല.

Tags:    
News Summary - P A Rahman Kadavathur death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.