തൃശൂര്‍: ബസുകളടക്കം വലിയ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മൊബൈല്‍ ആപ്ളിക്കേഷനടങ്ങുന്ന സാങ്കേതിക വിദ്യ തയാറാക്കി. പരീക്ഷണം വിജയമായതിനത്തെുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി. വഴിയോരത്ത് കാത്ത് നിന്നുള്ള മോട്ടോര്‍ വാഹന പരിശോധനയും ബസ് സ്റ്റാന്‍ഡുകളിലെ മിന്നല്‍ പരിശോധനയും ശരിയല്ളെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാക്കിയത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ‘സ്പീഡോമീറ്റര്‍’ പോലുള്ള ആപ്ളിക്കേഷനാണ് ഒരുക്കിയത്.
കണ്ണൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 105 കി.മീ വേഗത്തില്‍ ഓടിയതുള്‍പ്പെടെ 16 സ്വകാര്യ ബസുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും പിടികൂടി. സ്വകാര്യ ബസുകളില്‍ വേഗം നിയന്ത്രിക്കാന്‍ വേഗ നിയന്ത്രണം ഘടിപ്പിച്ചെങ്കിലും കൃത്രിമം കാണിച്ച് ദുര്‍ബലമാക്കി. കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഈ സാഹചര്യത്തിലാണ് ബദല്‍ സംവിധാനം ഒരുക്കിയത്. കണ്ണൂരിലെ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മൊബൈല്‍ ആപ്പ് തയാറാക്കിയത്. കണ്ണൂരില്‍ പരീക്ഷണം തുടരുകയുമാണ്.
യാത്രക്കാരായി ബസില്‍ കയറുന്ന ഉദ്യോഗസ്ഥര്‍ ബസ് ഓടുമ്പോള്‍ ജി.പി.ആര്‍.എസ് സംവിധാനം കൂടിയുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വേഗം കണക്കാക്കും. മറ്റ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ പിറകെ ഉണ്ടാവും. 99 ശതമാനം കൃത്യമായ വേഗമാണ് പരീക്ഷണ വേളയില്‍ ലഭ്യമായത്. മറ്റ് വാഹനങ്ങളെയും ആപ്പ് വഴി പരിശോധിക്കാനാവും. വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കയറിയാണിത്. വാഹനത്തില്‍ കയറാതെ 10 മീറ്റര്‍ ദൂരം വരെയുള്ള വാഹനങ്ങളുടെ വേഗം അറിയാനുള്ള ആപ്പും തയാറാണ്. മഫ്ടിയിലാണ് വേഗം പരിശോധിക്കാനായി എത്തുക. വേഗപരിധി ലംഘിക്കുന്നുവെന്ന് കണ്ടാല്‍ വിവരം ആര്‍.ടി.ഒ ഓഫിസില്‍ അറിയിക്കും. ഉടന്‍ തന്നെ പിടി വീഴും.
വഴിയോരത്തെ ഇന്‍റര്‍സെപ്റ്ററുകള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ കാര്യക്ഷമമല്ളെന്നാണ് വകുപ്പിനുള്ളത്. ഇന്‍റര്‍സെപ്റ്ററുകള്‍ കടന്ന് വരുന്ന വാഹനങ്ങള്‍ ഹെഡ്ലൈറ്റ് തെളിച്ച് മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും, പരിശോധനാ വിവരം ഉദ്യോഗസ്ഥരില്‍ നിന്ന് ചോരുന്നതും ഫലം തടയുന്നുണ്ട്. കൂടാതെ ഇന്‍റര്‍സെപ്റ്ററുകള്‍ കാണുമ്പോള്‍ വേഗം കുറക്കുന്നതിനാലും അമിതവേഗം പിടികൂടുന്നത് വെല്ലുവിളിയാണ്. എന്തെങ്കിലും അപകടമുണ്ടാവുമ്പോള്‍ മാത്രമാണ് അമിതവേഗമെന്ന ആരോപണം വരുന്നതും. ഇന്‍റര്‍സെപ്റ്ററിനേക്കാള്‍ കാര്യക്ഷമമായ വേഗ പരിശോധനാ രീതി എന്നാണ് മൊബൈല്‍ ആപ്ളിക്കേഷനോടുള്ള വിലയിരുത്തല്‍. ആപ്പ് നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലഭിച്ചാല്‍ സംസ്ഥാന തലത്തില്‍ പ്രാവര്‍ത്തികമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.