തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങിൽ നൂറോളം വിദ്യാർഥികൾക്ക് കോവിഡ്

ശ്രീകാര്യം: തിരുവനന്തപുരത്തെ സി.ഇ.ടി.കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ  നൂറോളം വിദ്യാർത്ഥികൾക്ക്  കോവിഡ് സ്ഥിരീകരിച്ചു. നിരവധി പേർ ക്വറന്റിനിൽ ആയതോടെ റഗുലർ ക്ലാസുകളിൽ ഭൂരിഭാഗവും ഓൺ ലെെനാക്കി. ഈ മാസം 21 വരെയാണ് ഓൺലൈനാക്കിയത്.  ആവശ്യം വന്നാൽ ഓൺലൈൻ സംവിധാനം നീട്ടുമെന്നും അധികൃതർ പറഞ്ഞു.


അവസാനവർഷ ബി.ടെക് വിദ്യാർത്ഥികൾ ഒഴികെയുള്ളവരോട് ഉടൻ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് അക്റ്റിവ്  കേസുകളിൽ വർദ്ധനവ് ഉണ്ടായത്. പുറത്തെ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്കിടയിലാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. 4500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന  കോളേജിലെ മെൻസ് ഹോസ്റ്റലിൽ 450 പേരും  ലേഡിസ് ഹോസ്റ്റലിൽ 650 പേരുമാണ് ഉള്ളത്. 


കോളേജ് ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥികൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും രോഗം ബാധിച്ചവരിൽ കൂടുതലും പുറത്ത് താമസിക്കുന്നവരാണെന്നും കൂടുതൽ ചേർക്ക് രോഗം പടരുന്നത് തടയാനാണ് ഇപ്പോഴത്തെ നടപടികളെന്നും പ്രിസിപ്പൽ ജിജി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന്  കോളേജിൽ മാസ് കൊവിഡ് പരിശോധന നടത്തുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Tags:    
News Summary - Over 100 COVID-19 cases detected in College of Engineering Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.