വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികന്‍ ജോബ് മാത്യുവിന് ഹൈകോടതി ജാമ്യം

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികന്‍ ജോബ് മാത്യുവിന്‍റെ ഹൈകോടതിയുടെ ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. 

രണ്ടാഴ്ചയായി പൊലീസ് കസ്റ്റഡിയിലാണെന്നും ആ കാലയളവിൽ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. എപ്പോൾ വേണമെങ്കിലും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാമെന്നും അഭിഭാഷകൻ ഉറപ്പു നൽകി. ഇതേതുടർന്നാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.  

കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്നാണ് ജോബ് മാത്യുവിനെതിരായ പരാതി. നേരത്തെ, കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - Orthodox Sabha Rape Case: Fr. Job Mathew Get High Court Bail -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.